ആദ്യമത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. ആദ്യമത്സരത്തിൽ ഇന്ത്യ എ യുഎഇയെ പരാജയപ്പെടുത്തിയപ്പോൾ പാകിസ്താന‍് ഒമാനെ കീഴടക്കുകയായിരുന്നു. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ 148 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്. ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ യു എ ഇ 20 ഓവറിൽ നേടിയത് 149 റൺസായിരുന്നു.
വൈഭവ് അടിച്ചെടുത്തത് 144 റൺസ്; റൈസിങ് ഏഷ്യ കപ്പിൽ ഇന്ത്യ UAE യെ തോൽപ്പിച്ചത് 148 റൺസിന്
വൈഭവ് അടിച്ചെടുത്തത് 144 റൺസ്; റൈസിങ് ഏഷ്യ കപ്പിൽ ഇന്ത്യ UAE യെ തോൽപ്പിച്ചത് 148 റൺസിന്
വെടിക്കെട്ട് താരം വൈഭവ് സൂര്യവംശി തന്നെയാണ് ഇന്ത്യൻ ടീമിന് കരുത്താകുന്നത്. സെഞ്ച്വറി നേടിയ 14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ് യുഎഇക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ എ ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇന്ത്യ എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് നേടിയപ്പോൾ യു എ ഇ 20 ഓവറിൽ നേടിയത് 149 റൺസായിരുന്നു. 42 പന്തിൽ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റൺസാണ് വൈഭവ് നേടിയത്. 17 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച വൈഭവ് സൂര്യവംശി 32 പന്തിലാണ് മൂന്നക്കം തൊട്ടത്.