ഇന്ന് കുറച്ച് വിശ്രമിക്കാം; കുതിപ്പിനിടയിൽ സഡൻ ബ്രേക്കിട്ട് സ്വർണവില; അറിയാം ഇന്നത്തെ നിരക്കുകൾ

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,360 രൂപ വർധനവോടെ 92,280 രൂപയിലേക്കെത്തിയിരുന്നു വില. എന്നാൽ ഇന്ന് കുറച്ച് ആശ്വസിക്കാം. ഇന്നലത്തെ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിനും ഇന്നലത്തെ നിരക്കായ 11,535 രൂപ തന്നെ തുടരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.
സ്വര്‍ണ വിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ സൃഷ്ടിക്കും.
തങ്കത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ താത്പര്യപ്പെടുന്നു. ഇതെല്ലാം സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയും നിരക്കും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.