പത്മകുമാറിന്റെ മൊഴി അതിനിർണായകം, നടൻ ജയറാമിനും കുരുക്ക്

തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ഇന്ന് SIT കസ്റ്റഡിയിൽ വാങ്ങും. കേസിൽ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിർണായകം. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ ശങ്കർ ദാസിനെയും വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരിക്കൽ കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണിത്. വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാൻ പത്മകുമാറിന്റെ പാസ്പോർട്ട് SIT പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശയാത്ര നടത്തിയോ എന്നും SIT സംശയിക്കുന്നുണ്ട്. താൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി....