ട്രെയിനില്‍ യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ചു; പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മുബൈ സ്വദേശിയായ അഭിഷേക് ബാബുവാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ട്രെയിനിലെ ഭക്ഷണശാലയില്‍ വെള്ളം ചോദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ തിളച്ച വെള്ളം ഒഴിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.