തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ കാറാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. കാറോടിച്ചിരുന്നത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മാത്യു തോമസായിരുന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല. ഇടിച്ച വാഹനം വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മാത്യു തോമസിനെതിരെ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.
തൊട്ടുപിന്നാലെ എത്തിയ ജി. സ്റ്റീഫന്‍ എം.എല്‍.എയുടെ വാഹനത്തിലേറി മന്ത്രി കെ. എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയായിരുന്നു.