പതുങ്ങിയത് കുതിക്കാൻ തന്നെ; സ്വർണവിലയിൽ വൻ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ആണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ​ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.