സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപ രേഖപ്പെടുത്തി. 11,465 രൂപയായിരുന്നു ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് 1440 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. 91,720 രൂപയായിരുന്നു ഇന്നലെയും ഒരു പവന് സ്വർണത്തിന്റെ വില. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 93160 രൂപയായിരുന്നു വൈകേന്നേരത്തെ വില.അതേസമയം, ചില ദിവസങ്ങളിൽ രാവിലെയും വൈകീട്ടും സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണം വാങ്ങാൻ വരുന്നവരിൽ ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. പതിമൂന്നാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയത്. 94,320 രൂപയായിരുന്നു അന്നത്തെ വില.
കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും ആശ്വാസം നൽകുന്നുണ്ട്. നവംബർ 5 ന് 89,080 രൂപയായി വില കുറഞ്ഞിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.