തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു.
രാവിലെയും വൈകിട്ടും നിരവധിപേരാണു മ്യൂസിയം വളപ്പില്‍ നടക്കാനെത്തുന്നത്. നേരത്തേയും പല തവണ നായ ആക്രമണമുണ്ടായിട്ടും പിടികൂടാനോ ഇവയെ നിയന്ത്രിക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.