കിളിമാനൂർ.MC റോഡിൽ അമിത വേഗതയിൽ വന്ന കാർ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റു കടയ്ക്കൽ സ്വദേശി ഇസ്മായിൽ (30) ആണ് പരുക്കേറ്റത് MC റോഡിൽ കിളിമാനൂർ പൊരുന്തമണിൽ രാത്രി 7 മണിയോടെയാണ് അപകടം നടന്നത് കിളിമാനൂരിൽ നിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലായി അപകടകരമായി അമിത വേഗതയിൽ വന്ന ഇന്നോവ കാർ ഇടിയ്ക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിലേയ്ക്ക് തെറിച്ചു വീണു ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിടുകയും ഇന്നോവ കാർ എതിരേ വന്ന കാറിലിടിക്കുകയും ഈ കാർ തലകീഴായി ബൈക്ക് യാത്രികൻ്റെ മുകളിലേക്ക് പതിയ്ക്കുകയായിരുന്നു...