കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. ഡാൻസാഫ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അസ്വഭാവികമായി കണ്ട ബാഗ് പരിശോധിക്കുകയായിരുന്നു.തമ്പാനൂർ റെയിൽവേ പോലീസ് സ്വർണ്ണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. മതിയായ രേഖകൾ ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.