കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ചവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയത്. മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി (ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വരുന്ന അഞ്ച് ദിവസം നേരിയ, ഇടത്തരം മഴ ലഭിക്കും.