കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മത്സരം കൂടുതൽ ചൂടേറിയിരിക്കെയാണ് UDF യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപലത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
S.N കോളേജിലെ പഠനകാലത്ത് തന്നെ അനന്തപുരിയിലെ വിദ്യാർത്ഥി സമരങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ സജിത്, തുടർന്ന് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാകുകയും പഞ്ചായത്ത് അംഗമായും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചുവരികയാണ്.
കിഴുവിലം ഡിവിഷൻ തിരിച്ചുപിടിക്കാൻ ഏറ്റവും മികച്ച മുഖമാണെന്ന വിലയിരുത്തലിലാണ് സജിത് മുട്ടപലത്തിന്റെ സ്ഥാനാർഥിത്വം
സമൂഹസേവനത്തിന്‍റെ പ്രതിബദ്ധത തെളിയിച്ച RCC ൽ യൂത്ത് കോൺഗ്രസ് നടത്തുന്ന ‘സ്നേഹപൊതി’ പദ്ധതി സജിത്തിന്റെ നേതൃത്വത്തിൽ വിജയകരമായി മുന്നേറുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമായ ഈ പദ്ധതി സജിത്തിന്റെ പ്രവർത്തനശൈലിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.
സജിത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ നടന്ന ബൈക്ക് റാലി കിഴുവിലത്തെ തെരുവുകൾ ആവേശത്തിന്റെ തിരമാലകളാക്കി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു.
യുവാക്കളുടെ പിന്തുണയും സജിത്തിന്റെ ജനകീയതയും ഒരുമിക്കുമ്പോൾ കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരിച്ചുപിടിക്കാൻ സജിത് മുട്ടപലത്തിന്റെ വരവ് നിർണായകമാകുമെന്ന് UDF വിലയിരുത്തുന്നു.