കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത ( 46 ) ആണ് മരിച്ചത്. പ്രതിയായ മധുസൂദനൻ പിള്ളയെ ( 54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.