നവംബര്‍ 17-ന് ശേഷം കിഴക്കന്‍ കാറ്റ് സജീവമാകാന്‍ സാധ്യതയുണ്ട്. ആ ദിവസത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (13/11/2025) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്ന് തെക്കന്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
അതിനൊപ്പം മോശം കാലാവസ്ഥയും അനുഭവപ്പെടും.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
1314 നവംബര്‍:
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരപ്രദേശം മണിക്കൂറില്‍ 3555 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യത.
13 നവംബര്‍:
തെക്ക്കിഴക്കന്‍ അറബിക്കടല്‍, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
14 നവംബര്‍:
തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റ് (3555 കിലോമീറ്റര്‍/മണിക്കൂര്‍) വീശാം.
1517 നവംബര്‍:
തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും.
ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്.