നെടുമങ്ങാട് ചുള്ളിമാനൂർ താഴ്ന്നമല ഫാത്തിമ നിവാസിൽ അഫ്സലി (30) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. കർണാടകത്തിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ കേരളത്തിലെത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ്സ് റേഞ്ച് ഓഫീസർ പ്രവീൺ, എ ഇ ഐമാരായ ജയകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്."