വാഹന ഉടമയുടെ ആധാര്‍ നമ്പറും ആര്‍സി ബുക്കും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. എന്നാല്‍ പ്രശ്നം എന്തെന്നാല്‍ മിക്കവരുടെയും ആര്‍ സി ബുക്കിലെയും ആധാറിലെയും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കാണിക്കുകയാണ്. പേരുകള്‍ ഒരേ പോലെ ലഭ്യമാണെങ്കില്‍ പുക പരിശോധന കേന്ദ്രത്തില്‍ തന്നെ ലിങ്ക് ചെയ്ത് നല്‍കും.അടുത്ത പ്രശനം ഉള്ളത് ഓടിപിയിലാണ്. വാഹനങ്ങളുടെ ഉടമ വിദേശത്താണെങ്കില്‍ ഓടിപി പോകുകയും ചെയ്യുന്നില്ല അതിനാല്‍ തന്നെ അങ്ങനെയുള്ളവരുടെ വാഹനങ്ങളുടെയും പുക പരിശോധന നടത്താൻ സാധിക്കുന്നില്ല. ഫോണ്‍ നമ്പറിലോ പേരിലോ തെറ്റ് ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കി തിരുത്തിയാല്‍ മാത്രമേ പുക പരിശോധന സര്‍ട്ടിഫിക്കേറ്റ് എടുക്കാൻ സാധിക്കുകയുമുള്ളൂ.