സഖാവ് ആർ. സുഭാഷ് സിപിഐ (എം ) ആറ്റിങ്ങൽ ഏരിയ സെക്രട്ടറി

സഖാവ് ആർ. സുഭാഷ് 
സിപിഐ (എം ) ആറ്റിങ്ങൽ ഏരിയ സെക്രട്ടറി . നിലവിൽ സെക്രട്ടറിയായ സഖാവ് എം പ്രദീപ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി അംഗമായ സഖാവ് ആർ. സുഭാഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആർ സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം,ജില്ലാ പഞ്ചായത്ത് ധനകാര്യ ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ്, ട്രാവൻകൂർ കയർ ത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.