ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗ്ഗരേഖ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യ ഘട്ട പോളിങ് ഡിസംബർ 9നും രണ്ടാം ഘട്ട പോളിങ്ങ് 11 നുമാണ്. ഡിസംബർ 13 നാണ് ഫലപ്രഖ്യാപനം.