ഫയലുകളില്‍ അനാവശ്യമായി താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങാനുള്ള സംവിധാനം ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അധ്യാപക നിയമനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി. അധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് മറ്റ് സ്‌കൂളുകളിലെ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതുള്‍പ്പെടെ നിയമവിരുദ്ധ നടപടികളും കണ്ടെത്തി. വിരമിച്ച ഉദ്യോഗസ്ഥരും അഴിമതി ചെയിനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാന വിവരവും റെയ്ഡില്‍ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിനകത്ത് വ്യാപകമായ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ ഈ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്