സ്വർണ്ണവില കൂടിയോ അതോ കുറഞ്ഞോ: ശനിയാഴ്ചത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…

ആഭരണപ്രേമികള്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത. ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്. ഈ മാസം സ്വര്‍ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ അഞ്ചാം തീയതിയാണ്. 89,080 രൂപയായിരുന്നു അന്നത്തെ വില.

സ്വര്‍ണത്തിൻ്റെ വില 97,000 രൂപയില്‍ നിന്ന് കുത്തനെ താ‍ഴേക്കെത്തിയപ്പോള്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ഈ മാസം ഏറ്റവും കൂടിയ വിലയിലെത്തിയത് ക‍ഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. അതിന് പിന്നാലെ താ‍ഴേക്കാണ് സ്വര്‍ണത്തിൻ്റെ വില വന്നു നില്‍ക്കുന്നത്.അതേസമയം, ഈ വര്‍ഷം ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. നേരത്തെ ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 രൂപയും കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.