ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.
എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍