ആക്രി സാധനങ്ങള്‍ വിറ്റഴിച്ച് കേന്ദ്രം നേടിയത് 800 കോടി


സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ ആക്രി സാധനങ്ങള്‍ വിറ്റഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നേടിയത് 800 കോടി. ഒരു മാസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ഖജനാവിലെത്തിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗിക്കാത്ത പഴയ സാധനങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍, മാലിന്യ വസ്തുക്കള്‍ എന്നിവ ലേലത്തിലൂടെയാണ് വിറ്റഴിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന് ചെലവായ തുക ഏകദേശം 615 കോടിയാണ്. അതിനെക്കാള്‍ കൂടുതലാണ് പഴയ സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ഇതുവരെ പഴയ സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ചത് ഏകദേശം 4,100 കോടിയാണ്.