കടയ്ക്കൽ ആൽത്തറ മൂട്, ദേവീക്ഷേത്രത്തിനു സമീപം നീലാംബരി യിൽ പ്രശാന്ത് (41) (അനിക്കുട്ടൻ )സൗദി, ഇന്നലെ (23.11.2025)ജുബൈലിൽ 6 നില കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിച്ചു.ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഹസ്സയിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാന്ത് ഇന്നലെ ജുബൈലിൽ എത്തിച്ചേർന്നു.
മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ, നിയമ സഹായം, കൂടാതെ ശരീരം നാട്ടിലേക്കു അയക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ സൗദി വെൽഫെയർ ജീവകാരുണ്യ പ്രവർത്തകൻ സലീം ആലപ്പുഴ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.