മുട്ടക്കറിക്ക് 30 രൂപ. മുട്ടയ്ക്ക് മാത്രമെങ്കിൽ 20. എങ്കിൽ മുട്ടയും ഇത്തിരി ഗ്രേവിയും മതിയെന്ന് യുവാക്കൾ. പിന്നെ സംഭവിച്ചത്

മുട്ടക്കറിക്ക് 30 രൂപ. മുട്ടയ്ക്ക് മാത്രമെങ്കിൽ 20. എങ്കിൽ മുട്ടയും ഇത്തിരി ഗ്രേവിയും മതിയെന്ന് യുവാക്കൾ. തരില്ലെന്ന് ഹോട്ടൽ ഉടമ. തർക്കം. പ്രതികളോട് ഹോട്ടലില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഉടമ. യുവാക്കൾ 
അടുക്കളയിൽ അതിക്രമിച്ച കയറി ഉടമയേയും ജീവനക്കാരിയെയും ആക്രമിച്ചു.
യുവാക്കൾക്കെതിരെ കേസ്. അറസ്റ്റ്.

ചേര്‍ത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ആണ്‌ സംഭവം.

  കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു (27), ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

വധശ്രമത്തിന് കേസെടുത്ത പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.