അഞ്ചലിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിന് 14 വേദികൾ.

അഞ്ചലിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിന് 14 വേദികൾ. അഞ്ചൽ ഈസ്റ്റ് സ്കൂളാണ് മുഖ്യവേദി

വേദികള്‍
ജിഎൽപിഎസ് അഞ്ചൽ, ജിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് ഓപ്പൺ ഹാൾ, ജിഎച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി ഹാൾ, കേരള സർവകലാശാല ബിഎഡ് ഹാൾ, ബിവി യുപിഎസ് ഹാൾ, സെയ്ന്റ് ജോൺസ് കോളേജ് ഓഡിറ്റോറിയം, സെയ്ന്റ് ജോൺസ് കോളേജ് മൈതാനത്ത് നിർമിക്കുന്ന പന്തൽ, അഞ്ചൽ ബിആർസി ഹാൾ, പാരിഷ് ഹാൾ, ജമാഅത്ത് ഹാൾ, ശബരിഗിരി സ്കൂൾ മെയിൻ ഹാൾ, ശബരിഗിരി ബിഎഡ് സെന്റർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ലോഗോ പ്രകാശനം ചെയ്തു
അഞ്ചലില്‍ 25മുതല്‍ 29വരെ നടക്കുന്ന 64–ാം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ഐ ലാല്‍ പ്രകാശിപ്പിച്ചു. ജില്ലയുടെ ചരിത്രം, കലാ പാരമ്പര്യം, സംസ്‌കാരം എന്നിവ സൂചിപ്പിക്കുന്ന തങ്കശേരി ലൈറ്റ്ഹൗസ്, ചിന്നക്കട ക്ലോക്ക് ടവര്‍, അഞ്ചലിന്റെ പ്രതീകം എന്നിവയടങ്ങുന്നതാണ് ലോഗോ. എംജിഎല്‍പി സ്‌കൂളിലെ അധ്യാപകനായ ഗണേഷ്‍കുമാറാണ് ലോഗോ തയ്യാറാക്കിയത്. അഞ്ചല്‍ പഞ്ചായത്ത് അംഗം അനിബാബു, ബിനോയ്, പബ്ലിസിറ്റി കണ്‍വീനര്‍ സക്കറിയ മാത്യൂ നല്ലില, ജോയിന്റ് കണ്‍വീനര്‍ ശ്രീകുമാര്‍, ശ്രീഹരി, ഷെഫീഖ് റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.