തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും
കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.