ടി20 ലോകകപ്പ് 2026: ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയില്‍

മുംബൈ: 2026 ടി20 ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പ് എയില്‍ ഇടം പിടിച്ചു. യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഫെബ്രുവരി 7ന് ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന രീതിയിലാണ് ലോകകപ്പ് ആരംഭിക്കുക.

ഗ്രൂപ്പ് ബി-യില്‍ ആസ്ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സിംബാബ്വെ, ഒമാന്‍ എന്നിവര്‍ പങ്കുചേരും. ഇംഗ്ലണ്ട്, വിന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ക്കൊപ്പം നവാഗതരായ ഇറ്റലി ഗ്രൂപ്പ് സി-യില്‍. ഗ്രൂപ്പ് ഡി-യില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യുഎഇ, കാനഡ എന്നീ ടീമുകളാണ്.
ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. അഹമ്മദാബാദിലെ വമ്പന്‍ വേദിയിലാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കുക.