സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 165 രൂപ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവില ഉയര്‍ന്നതോടെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായാണ് വില എത്തിയത്.

ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയിരുന്നത്. അന്ന് ഗ്രാം വില 11,295 രൂപയും പവന്‍ വില 90,360 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9,295 രൂപയായി.

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് രാവിലെ 4,050 ഡോളറായിരുന്ന സ്വര്‍ണവില ഉച്ചയോടെ 4,077.65 ഡോളറായി. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയാണ് വിലവര്‍ധനയ്ക്ക് പിന്നിലെ പ്രധാന ഘടകം. അതിനൊപ്പം യു.എസ്. ഷട്ട്ഡൗണ്‍ പ്രശ്‌നവും വിലയെ സ്വാധീനിക്കുന്നു.

കൂടുതൽ കണ്ടെത്തുക
ഭക്ഷ്യ ഉൽപ്പന്നങ്ങൾ
വിദേശ വാർത്ത
ലാപ്ടോപ്പുകൾ
വസ്ത്രങ്ങൾ
സംസ്കാര വാർത്ത
ഇലക്ട്രോണിക്സ്
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബര്‍ 17ന് 97,360 രൂപയെന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷം വില കുറയുകയും 90,000 രൂപയ്ക്കടുത്ത് സ്ഥിരത പുലര്‍ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തെ വിലനിലവാരങ്ങള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തോടെ വില കുറഞ്ഞ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ 10-20% വരെ വര്‍ധിക്കുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി മാസത്തോടെ ട്രോയ് ഔണ്‍സിന് 4,300 മുതല്‍ 4,500 ഡോളര്‍ വരെ അല്ലെങ്കില്‍ അതിനുമുകളിലേക്കും വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..