എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി.

തിരുവനന്തപുരം സി ഡിറ്റിൽ വീഡിയോ എഡിറ്റർ ആയിരുന്നു 45 കാരനായ മിഥുൻ ദേവ്.
കാൻസർ ചികിത്സയിൽ ആയിരിക്കെ ആണ് മരണം.

 കവി ശ്രീ അയ്യപ്പ പണിക്കരുടെ കൊച്ചുമകൾ,  
സി ഡിറ്റിലെ സഹപ്രവർത്തക ചാന്ദിനി ദേവി ആണ് ഭാര്യ.മക്കൾ സച്ചിൻ, സൗരവ്.

ഭൗതിക ശരീരം തിരുവനന്തപുരം പാൽകുളങ്ങര എൻ എസ് എസ് ഹൈസ്കൂളിന് എതിർവശം CRA 133 വീട്ടിൽ രാവിലെ 8 മണിക്ക് പൊതു ദർശനത്തിന് വയ്ക്കും.

 മിഥുന്റെ താല്പര്യ പ്രകാരം ഭൗതിക ശരീരം 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പഠനാർത്ഥം ദാനം ചെയ്യും.