"ഏഴ് ജീവിതങ്ങൾക്ക് ജീവനാകും 18 വയസ്സുകാരൻ ബിൽജിത്ത്"

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണമടഞ്ഞ ബിൽജിത്ത് ബിജുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. 

ഏഴ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തീവ്ര ദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ബിൽജിത്ത് ബിജു. 

കെ-സോട്ടോയുടെ നേതൃത്വത്തിൽ അവയവദാന നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി