71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളിൽ മലയാളത്തിന് അഭിമാനമായി ഉർവശിയും വിജയരാഘവനും

ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.