അനന്ദു കൃഷ്ണന്റെസംസ്കാരം ഇന്ന് നടക്കും

  സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാരേറ്റ് മേലാറ്റുമുഴി ഗായത്രി മന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും ബേബിയുടെയും മകൻ അനന്ദു കൃഷ്ണന്റെ (24) സംസ്ക്കാരം ഇന്ന് നടക്കും. ബുധനാഴ്ച നാലുമണിയോടെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് അനന്ദു സുഹൃത്തിന്റെ വീട്ടിലെത്തിയത്. അനന്ദു ഒഴികെ അവിടെയുണ്ടായിരുന്നവർ പുറത്തുപോയിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് അനന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്‌ അനന്തുവിന്റെ ബന്ധുക്കൾ പോലീസിൽ മൊഴിനൽകിയിരിക്കുന്നത്. ഫൊറൻസിക്, വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമികപരിശോധനയിൽ ദുരൂഹതയില്ലെന്നണ് പോലീസ്  നിഗമനം. ആർഎസ്എസ് കുറ്റിമൂട് മണ്ഡലം കാര്യവാഹും ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാരനുമാണ് മരിച്ച അനന്ദു കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ."