രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രേഖപ്പെടുന്നത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 9,245, 2020 ല്‍ 4,968. 2022ല്‍ 26,619. മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുവര്‍ഷത്തിനിടെ, മയക്കുമരുന്ന് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നതായി രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി മറുപടി നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മയക്കുമരുന്ന് എത്തുന്നത് തടയുന്നതിനും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസംസ്ഥാന നിയമപാലകര്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി നാല് തലങ്ങളിലായുള്ള കോഓഡിനേഷന്‍ സെന്‍ര്‍ സംവിധാനം സ്ഥാപിച്ചതായും കേന്ദ്രം വ്യക്തമാക്കി.