*പണവും രേഖകളും അടങ്ങിയ പേഴ്സ് വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയത് തിരിച്ചേൽപ്പിച്ച് യുവാക്കൾ മാതൃകയായി*

കല്ലമ്പലം : പുതുശ്ശേരിമുക്കിൽ നിന്ന് വായോധികയായ അമ്മയുടെ കയ്യിൽ നിന്ന് പണവും രേഖകളും അടങ്ങിയ നഷ്ടമായ പേഴ്സ് കരവാരം പഞ്ചായത്ത്‌ പ്രസിഡന്റിനെ ഏല്പിച്ച് മാതൃകയായി രണ്ട് യുവാക്കൾ..
പത്താം ക്‌ളാസിലും +1 നും പഠിക്കുന്ന അഫ്താബും, തൗഫീകുമാണ് നാടിന് അഭിമാനമായ മാതൃകയായത്.
       യൂത്ത് കോൺഗ്രസ്‌ കരവാരം മണ്ഡലം പ്രസിഡന്റ്‌ നിയാസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരവാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മേവർക്കൽ നാസറും മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ മൂൺസിറ്റിയും ചേർന്ന് വീട്ടിൽ പോയി യുവാക്കളെ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു.