*ആറ്റിങ്ങൽ ഭക്ഷ്യ സുരക്ഷാ സർക്കിൾ പരിധിയിലെ മാന്യ ഭക്ഷ്യസംരംഭകരുടെ ശ്രദ്ധയ്ക്ക്*

വെളിച്ചെണ്ണ വില ക്രമാതീതമായ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസംരംഭകർക്ക് നൽകുന്ന മുന്നറിയിപ്പ്``` 

വെളിച്ചെണ്ണ വില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വരാൻ സാധ്യതയുള്ളതിനാൽ എല്ലാ ഭക്ഷ്യസംരംഭകരും വിശ്വാസ്യതയുള്ള fssai അംഗീകൃത ഉൽപാദകർ, റീപാക്കർ, വിതരണക്കാർ എന്നിവരിൽ നിന്നുമാത്രം വെളിച്ചെണ്ണ സ്വീകരിക്കാൻ പാടുള്ളൂ എന്നും അംഗീകൃത ജി എസ് ടി ബിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ജി എസ് ടി ബിൽ ഇല്ലാതെയും മാർക്കറ്റ് വിലയിൽ കുറഞ്ഞ വിലയിലും ലഭ്യമാക്കുന്ന വെളിച്ചെണ്ണ ഒരു കാരണവശാലും വാങ്ങിക്കാതിരിക്കേണ്ടതും ആയത് സംബന്ധിച്ച വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് യഥാസമയം അറിയിക്കേണ്ടതുമാണ്. 

ഭക്ഷ്യസുരക്ഷാ ഓഫീസർ 
ആറ്റിങ്ങൽ സർക്കിൾ