പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി. സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍ മോഷണം നടന്നിട്ടുള്ളത്.

ജയില്‍ വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തില്‍ ആണ് മോഷണം നടന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് മോഷണം നടന്നതെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഇതുവരെയും പുറംലോകം അറിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.