ഉപ്പും മുളകും താരമായ അൽ-സാബിത്തും വാർത്ത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വെച്ചു. പ്രിയങ്കരനായ പടവലം അപ്പൂപ്പൻ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും അൽ സാബിത്ത് പോസ്റ്റിൽ പറയുന്നുണ്ട്. മരണം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും ഇല്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.