ചെങ്ങന്നൂരിൽ വിവാഹം കഴിച്ച് നാലാം ദിനം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ യുവതി പിടിയിൽ.

വിവാഹം കഴിഞ്ഞ് നാലാം ദിനം നവവധു പുണെയ്ക്ക് പോയി; മൊബൈൽ സ്വിച്ച് ഓഫ്! അന്വേഷണം ചെന്നെത്തിയത് വിവാഹത്തട്ടിപ്പിൽ..

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവും കൈക്കലാക്കി മുങ്ങിയ യുവതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്തെ അമ്പലപ്പള്ളിയിൽ ശാലിനി(40)യെ ചെങ്ങന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ ശാലിനി അരൂരിൽ വാടക വീട്ടിൽ വൈക്കം സ്വദേശിയുമായി താമസിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി