കല്ലമ്പലം എംഡി എം എ കേസില്‍ വീണ്ടും അറസ്റ്റ്

കല്ലമ്പലം എംഡി എം എ കേസില്‍ വീണ്ടും അറസ്റ്റ്. വിദേശത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1. 235 കിലോ എംഡി എം എ കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശിയും പ്രസാദാണ് അറസ്റ്റിലായത്.

നേമം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് – വിഷ്ണു നഗറില്‍ പ്രഗതിയിലാണ് 48 കാരനായ പ്രസാദ് താമസിക്കുന്നത്. ലഗേജിനോടൊപ്പമാണ് ഇയാള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ നിന്നും മയക്കുമരുന്ന് കടത്തിയത്.അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രസാദിനെ വര്‍ക്കലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിലെ എട്ടാം പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രസാദ്