രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണ്ണവിലയിലെ ഈ കുറവിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍, ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിനുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യന്‍ വിപണിയെ നേരിട്ട് ബാധിക്കാറുണ്ട്.നിലവില്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില നിശ്ചയിക്കുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണ്ണവിലയെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്വര്‍ണ്ണവില കണക്കാക്കുന്നത്.