ജപ്തി നടപടി മറികടക്കാൻ 2022ൽ ഒന്നരലക്ഷം രൂപയും ഇതേ വർഷം തന്നെ പിന്നീട് മൂന്ന് തവണകളിലായി നാലര ലക്ഷം രൂപയും പ്രതികൾ വാങ്ങിയെടുത്തു. പക്ഷെ ജപ്തി നടപടിയുമായി കേരള ബാങ്ക് മുന്നോട്ട് പോയതോടെയാണ് സംശയം തോന്നി വീട്ടമ്മ പ്രതികളെ ബന്ധപ്പെട്ടത്. പ്രതികളെ ഫോണിൽ കിട്ടാതെ വന്നതോടെയാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.
പ്രതികളുടെ കൈവശമുണ്ടായിരുന്ന കാർ, 91000 രൂപ, ലാപ്ടോപ്, പ്രിന്റർ, ഏഴ് മൊബൈൽ ഫോണുകൾ, കേന്ദ്രസർക്കാർ സർവീസിലേക്കുൾപ്പെടെയുള്ള വ്യാജ നിയമന ഉത്തരവുകൾ എന്നിവയും വെഞ്ഞാറമൂട് പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്നാണ് ഇവർ പിടിയിലായത്.
ചോദ്യം ചെയ്യലിൽ വ്യാജ ജഡ്‌ജിയായ ജിഗേഷ് പത്താംക്ലാസ് തോറ്റയാളാണെന്ന് കണ്ടെത്തി. ഇവരിൽ നിന്നും പിടിച്ചെടുത്ത 91,000 രൂപ ദേവസ്വം ബോർഡിൽ വ്യാജ നിയമന ഉത്തരവ് നൽകി ഒരാളിൽ നിന്നും തട്ടിയെടുത്തതാണ്. നിർവധി തട്ടിപ്പു കേസിൽ പ്രതികളായ ഇവർ വിലകൂടിയ കാറുകളിൽ ദേശീയ പതാക പതിപ്പിച്ചും ജഡ്ജിയുടെ ബോർഡ്, വേഷം എന്നിവ ധരിച്ചുള്ള ഫോട്ടോകൾ അയച്ചുമാണ് ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.