അങ്കണവാടിക്കുള്ളിൽ പ്രത്യേകമുറിയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങൾ സ്റ്റോക്ക് എത്തിച്ചത്. ഇന്നലെ രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകർന്നുകിടക്കുന്നത് കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എൽപി സ്കൂളിലെ അടുക്കളയിലും കള്ളൻ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ട് തകർത്തതെന്നു കരുതുന്നു. തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി.
സ്കൂളിൽനിന്നു സാധനങ്ങൾ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മറ്റു ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കേണ്ടന്നാണ് തീരുമാനം. പകരം സാധനങ്ങൾ എത്തിക്കും. മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും സാധനങ്ങൾക്കും സുരക്ഷ കൂട്ടാനാണ് ജീവനക്കാരുടെ അനൗദ്യോഗിക തീരുമാനം. ദിവസങ്ങൾക്ക് മുൻപ് വെളിച്ചെണ്ണവില ലിറ്ററിന് 500 കടന്നിരുന്നു.