ആറ്റിങ്ങൽ:ആലംകോട് VHSS ൽ റാഗിംഗ്: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് : ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം: 7 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.

ആറ്റിങ്ങൽ. ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ് ലാണ് കഴിഞ്ഞ ദിവസം സീനിയർ വിദ്യാർത്ഥികളും പ്ലസ് വണ്ണിന് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
 
അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളോട് സീനിയർ വിദ്യാർത്ഥികൾ വീണ്ടും പേര് ചോദിക്കുകയും ഇവർ പേരുകൾ പറഞ്ഞപ്പോൾ ശബ്ദം കുറഞ്ഞുപോയി എന്ന് പറഞ്ഞാണ് ആദ്യം ഉന്തും തള്ളും ഉണ്ടായത്. സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പത്തോളം വരുന്ന സീനിയർ വിദ്യാർത്ഥികൾ പുതുതായി എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ചു എന്നാണ് പരാതി. അതിൽ അമീൻ അമീർ മുനീർ എന്നീ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണിനും തലയ്ക്കും ശരീരത്തിലും അടിയേറ്റതായി വിദ്യാർഥികൾ പറയുന്നു. 

കഴിഞ്ഞദിവസം തന്നെ സീനിയർ വിദ്യാർത്ഥി 7 പേരെ സ്കൂൾ സസ്പെൻഡ് ചെയ്തു. നഗരൂർ പോലീസിലും അക്രമത്തിനിരായ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ് പിടിഎ രക്ഷകർത്താക്കൾ പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം കൂടുകയും അടിയന്തര തുടർനടപടികൾ ഉണ്ടാകുമെന്ന് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അറിയിച്ചു.