വെള്ളല്ലൂർ ഊന്നൻകല്ലിൽ മുടങ്ങിപ്പോയ വേടൻഷോ യോടനുബന്ധിച്ച് പ്രതിഷേധസൂചകമായി പോലീസിനെയുൾപ്പെടെ വ്യാപകമായി ചെളി വാരി എറിഞ്ഞ കേസിൽ ഒരു യുവതിയെ കൂടി നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളല്ലൂർ ഊന്നൻകല്ലിൽ മുടങ്ങിപ്പോയ വേടൻഷോ യോടനുബന്ധിച്ച് 
പ്രതിഷേധസൂചകമായി പോലീസിനെയുൾപ്പെടെ വ്യാപകമായി ചെളി വാരി എറിഞ്ഞ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ 
കണ്ടാലറിയാവുന്ന 
ചിലരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു :

അതിനെ തുടർന്ന് 
ഈ കേസിലെ അഞ്ചാം പ്രതിയായി ഒരു യുവതിയെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പള്ളിക്കൽ വില്ലേജിൽ 
നാരിമാത്ത് പുത്തൻവീട്ടിൽ
സതി എന്ന 38 വയസ്സുകാരിയെ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത് :

ഇനിയും നിരവധി പേർ പിടിയിലാകാനുണ്ട് എന്നും
അധികം താമസിയാതെ അവർ പിടിയിലാകും എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം..!