ഇതിനായി കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിലെ "Personal Services" എന്ന മെനുവിലെ "Appointment With SHO" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപ്പോയിന്റ്മെന്റ് എടുക്കാം.
നിങ്ങൾക്ക് സൗകര്യപ്രദമായ തീയതിയും സമയവും അനുസരിച്ച് കൂടിക്കാഴ്ച നടത്താം. അങ്ങനെ, പോലീസ് സ്റ്റേഷനിൽ കാത്തിരിക്കുന്നത് ഒഴിവാക്കാം. SHO-യ്ക്കും നിങ്ങൾക്കും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം SMS വഴി നിങ്ങളെ അറിയിക്കും. ഇതിനോടകം ആയിരത്തിൽ അധികം പേര് ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details?id=com.keralapolice
https://apps.apple.com/in/app/pol-app-kerala-police/id1500016489
#keralapolice