തിരുവനന്തപുരം"ബേക്കറി ജങ്ഷനടുത്ത് മേൽപ്പാലത്തിൽ എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.

"ബേക്കറി ജങ്ഷനടുത്ത് മേൽപ്പാലത്തിൽ എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കിളിമാനൂർ സ്വദേശി കാളിദാസ്(20) ആണ് മരിച്ചത്.

കൂടെ സഞ്ചരിച്ച പാലക്കാട് സ്വദേശിനിയായ പെൺസുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർഥികളാണ്.
 കഴിഞ്ഞദിവസം  
വൈകീട്ട് 5.30-ഓടെയാണ് അപകടം. തമ്പാനൂരിൽനിന്ന്‌ പാളയം ഭാഗത്തേക്കു വരുകയായിരുന്ന ബസും എതിർദിശയിലേക്കു സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. നഗരത്തിൽനിന്ന് പാപ്പനംകോട്ടേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.കെഎസ്ആർടിസി ബസ് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. റോഡിൽ തലയിടിച്ചുവീണ കാളിദാസ് ഉടൻ മരിച്ചു.

പൊരുന്തമൺ കടമുക്ക് കല്ലുവിള സന്ധ്യാഭവനിൽ അനിൽകുമാ(റിട്ട. കെഎസ്‌ആർടിസി)റിന്റെയും സന്ധ്യ(ഇഎസ്‌ഐ സദാനന്ദപുരം)യുടെയും മകനാണ്. സഹോദരി അക്ഷയ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ"