ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. സ്വർണത്തിന് രാജ്യാന്തര വിലയിൽ വന്ന ഇടിവാണ് രണ്ടാമതും സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറയാൻ കാരണമായത്. രാവിലെ പവന് സ്വർണവില 1,320 രൂപ കുറഞ്ഞ് 71,040 രൂപയായിരുന്നു ഉച്ചക്ക് ശേഷം വീണ്ടും പവന് 1,040 രൂപ കുറഞ്ഞ് 70,000 ത്തിലേക്ക് എത്തി.ഏപ്രിൽ 15നു ശേഷം ആദ്യമായണ് സ്വർണവില 70,000ത്തിലേക്ക് എത്തുന്നത്. ഗ്രാമിന് 130 രൂപ ഇടിഞ്ഞ് വില 8,750 രൂപയായി. ഇന്നലെ രാവിലെയും ഉച്ചക്കുമായി പവന് 2,360 രൂപയുടെ ഇടിവാണ് സ്വർണത്തിന് സംഭവിച്ചത്.
യുഎസ്-ചൈന വ്യാപാരക്കരാറിനെ തുടർന്നാണ് സ്വർണത്തിന്റെ രാജ്യാന്തരവില കൂപ്പുകുത്തിയത്. തീരുവയുദ്ധത്തിന് താത്കാലിക വിരാമമിടാനാണ് യുഎസും ചൈനയും തീരുമാനമായത്. വില ഇനിയും ഇടിഞ്ഞേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ സ്വർണവില ഇനിയും താഴാനാണ് സാധ്യത. ഓഹരി വിപണികളിലുണ്ടായ നേട്ടവും സ്വർണത്തിന്റെ വില ഇടിയുന്നതിന് കാരണമായി.