മുൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും
കുടവൂർ - നാവായിക്കുളം മേഖലയിലെ മുതിർന്ന സിപിഎം നേതാവുമായിരുന്ന അഡ്വ. താജുദ്ദീൻ അഹമ്മദ് പാർട്ടി വിട്ടു. പാർട്ടി സമ്മേളനത്തിന് ശേഷം പാർട്ടിയിലെ പ്രാഥമിക അംഗത്വം പുതുക്കാതിരുന്ന ഇദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടി ബന്ധം ഉപേക്ഷിച്ച വിവരം അറിയിച്ചത്.