കരവാരം : കരവാരം പഞ്ചായത്ത് വാർഡ് 12 പട്ടളയിലെ കോൺഗ്രസ് നേതാവും നിരവധി തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ലാലി പട്ടളയുടെ അകാല നര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം ഗംഗാധര തിലകൻ സിപിഎം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ നായർ ഡിസിസി എക്സിക്യൂട്ടീവ് അംഗം അംബിരാജ ജില്ലാ പഞ്ചായത്ത് മെമ്പർ ജിജി. ഗിരി കൃഷ്ണൻ മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ INTUC ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ആറ്റിങ്ങൽ അജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ. സുരേന്ദ്രകുറുപ്പ്,അടയമൻ മുരളി, വി ശൈലജ, സന്തോഷ്, മുബാറക്ക്, അസീസ് പള്ളിമുക്ക്, സബീർഖാൻ, താഹിർ വഞ്ചിയൂർ, ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു