ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നഴ്‌സസ് ദിനാചരണം

വർക്കല : നഴ്‌സുമാരെ പരിപാലിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്ന സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നഴ്‌സസ് ദിനാചരണം നടന്നു.

ശിവഗിരി നഴ്‌സിങ് കോളേജിലെയും നഴ്‌സിങ് സ്കൂളിലെയും നഴ്‌സുമാർ പ്രതിജ്ഞയെടുക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം നിർവഹിച്ചു. നഴ്‌സിങ്‌ സൂപ്രണ്ട് എസ്. സിന്ധു അധ്യക്ഷയായി.

മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ. എസ്.കെ. നിഷാദ്, നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കൃപ, നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ടുമാരായ വി. അജിതകുമാരി, എസ്.കെ. ബിന്ദു, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.പൊതുജനങ്ങൾക്ക് വിവിധ പരിശോധനകൾ സൗജന്യമായി നടത്തി.